• inner_social
  • inner_social
  • inner_social

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഔദ്യോഗിക ഗാനം എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍; വീഡിയോക്ക് വൻ സ്വീകരണം

ഓസ്കർ ജേതാവായ എ ആര്‍ റഹ്മാന്‍ സംഗീതം നൽകിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഔദ്യോഗിക ഗാനത്തിന് നവമാധ്യമങ്ങളിൽ മികച്ച സ്വീകരണം. കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചിയുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങുന്ന ബ്ലൂ ടൈഗേഴ്സിന്റെ ഔദ്യോഗിക ഗാനം നൽകുന്ന സന്ദേശം മത്സരത്തിലെ വെല്ലുവിളികളെ നേരിടാനും വിജയിക്കാനുള്ള മനോഭാവം ആര്‍ജിക്കുവാനുള്ള ശക്തിയും പ്രതീക്ഷയുമാണ്. ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ബ്ലസിയാണ്. ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആര്‍ റഹ്മാന്‍, റിയാഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. റിയാഞ്ജലിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://youtu.be/VrfYb0ZHWBE