സി ബി ഐ സീരീസ്, ഇരുപതാം നൂറ്റാണ്ട്, സൈന്യം തുടങ്ങിയ സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വീട്ടു. മമ്മൂട്ടി കമ്പനി അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ട ട്രൈലറിന്റെ റിലീസ് ചടങ്ങ് കൊച്ചിയിൽ ആയിരുന്നു. ചടങ്ങിൽ എസ് എൻ സ്വാമി, ഗൗതം മേനോൻ, കലേഷ് രാമാനന്ദ് തുടങ്ങിയ താരങ്ങളും അണിയറ പ്രവർത്തകരും പങ്കുചേർന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ഒരു ത്രില്ലർ ആണെന്ന സൂചന ആണ് നൽകുന്നത്.
ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡിഒപി : ജാക്സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ് ടി ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ.