യുവാക്കളെ ഒന്നാകെ ഇളക്കിമറിക്കാനൊരുങ്ങുകയാണ് ബേസില്‍ ജോസഫ് നായകനാവുന്ന ജാന്‍-എ-മന്‍. നവംബര്‍ 19ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ജാന്‍-എ-മന്‍ ടീം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ബേസിലിന്റെ കഥാപാത്രത്തിന്റെ പിറന്നാളാഘോഷിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍. ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളെ പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു പുതിയ പോസ്റ്ററിനും ലഭിച്ചത്.
മലയാള സിനിമയിലെ യുവതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ കൂടി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നുണ്ട്.
ചിത്രത്തിന്റെ ടീസർ കാണാം





