• inner_social
  • inner_social
  • inner_social

VIDEO-സുമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു,അപകടത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു

ജാവാദ്വീപിലെ സുമേരു അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തില്‍ 13 പേര്‍ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 57 പേര്‍ക്ക് പരിക്കേറ്റു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായാണ് വിവരം.

ലുമാന്‍ജാങില്‍ നിന്ന് കട്ടിയുള്ള പുക ആകാശമാകെ നിറയുന്നതും ജനങ്ങള്‍ ജീവന്‍ രക്ഷിക്കാനായി ഓടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലാവാ പ്രവാഹം സമീപഗ്രാമങ്ങളിലേക്ക് വ്യാപിച്ചതോടെ ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചു. ലുമാന്‍ജാങ്, ഈസ്റ്റ് ജാവ, മുഹാരി എന്നിവിടങ്ങളില്‍ നിന്ന് ഖനികളില്‍ ജോലി ചെയ്യുന്ന പത്തിലേറെ പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

https://twitter.com/rahulrajnews/status/1467323890213007360?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1467323890213007360%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjanayugomonline.com%2Fsemeru-volcano-erupts-13-deaths%2F

ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള ഒരു അഗ്നിപർവ്വതം ആണ് സുമേരു അല്ലെങ്കിൽ സുമേരു പർവ്വതം . ജാവയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതാണ്. ഈ സ്ട്രാറ്റൊവൊൾക്കാനോ എന്നും അറിയപ്പെടുന്നു. ഇതിനർഥം വലിയ പർവ്വതം എന്നാണ്. ഈ പേര് ഹിന്ദു-ബുദ്ധ പുരാണങ്ങളിലെ മേരു അല്ലെങ്കിൽ സുമേരു എന്ന നാമത്തിൽനിന്നുമാണ്.