ഇസ്രായേൽ ചാരനോ? ഇസ്മയിൽ ക്വാനി കൊല്ലപ്പെട്ടിട്ടില്ല,ഇറാനിൽ വീട്ടുതടങ്കലിൽ എന്ന് റിപ്പോട്ട്

ഇറാനിലെ ഖുദ്‌സ് ഫോഴ്‌സ് നേതാവ് ഇസ്മയില്‍ ക്വാനി കൊല്ലപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ഏജന്റെന്ന് സംശയം ബലപ്പെട്ടതിനു തുടർന്ന് ഇസ്മയിൽ ക്വാനി ഇറാനിൽ വീട്ടു തടങ്കലിൽ ആണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. ക്വാനിയെ ഈ മാസം നാല് മുതൽ കാണാനില്ലായിരുന്നു. ഇറാന്റെ സൈന്യത്തിൽ‌ പകുതിയിലധികം പേരും മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് മുൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തിന് ശേഷം ക്വാനിയെ കണ്ടിരുന്നില്ലെന്ന് ഇറാനിയന്‍ സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായി എന്നാൽ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇറാജ് മസ്ജിദി ഈ വാർത്ത നിഷേധിച്ച് കൊണ്ട് രംഗത്ത് വന്നു. ‘അദ്ദേഹം ആരോഗ്യവാനാണ്, തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചിലര്‍ ഞങ്ങളോട് ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടുന്നു… അതിന്റെ ആവശ്യമില്ല’, ക്വാനിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി മസ്ജിദി സ്റ്റേറ്റ് മീഡിയയോട് പറഞ്ഞു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ലെബനനിലേക്ക് പോയ ഇറാൻ്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മയിൽ ഖാനിയെ പിന്നീട് വിവരം ലഭിച്ചിട്ടില്ല. ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മുൻപ് ക്വാനി ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയെയിലായിരുന്നു. ആ സമയത്ത് ക്വാ സഫീദ്ദീനെ കണ്ടിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്വാനി വീട്ടുതടങ്കലിലാണെന്നും ഇസ്രയേൽ ചാരനാണെന്ന സംശയത്തിൽ ചോദ്യം ചെയ്ൽ നടക്കുകയാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.
നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ക്വാനിയിലേക്കെത്തിയത്. 2020 ജനുവരിയിൽ യുഎസ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ക്വാനി ഖുദ്‌സ് ഫോഴ്‌സിൻ്റെ കമാൻഡർ ഏറ്റെടുത്തത്.