മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഫോൺ സെക്‌സ് ആരോപണം. ഒരു സ്ത്രീയുമായുള്ള ഖാൻ്റെ അശ്ലീല ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അതേസമയം ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് ഖാന്റെ പാർട്ടി ആരോപിച്ചു.രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാക്ക് പത്രപ്രവർത്തകൻ സയ്യിദ് അലി ഹൈദർ തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്തുവിട്ടത്. ചോർന്ന ഓഡിയോ പാകിസ്താൻ പിഎംഒയിൽ (പ്രധാനമന്ത്രിയുടെ ഓഫീസ്) നിന്നുള്ളതാണെന്ന് ചില പാക്ക് വാർത്താ പോർട്ടലുകൾ അവകാശപ്പെട്ടു. ഓഡിയോയിലെ ശബ്ദം യഥാർത്ഥത്തിൽ ഇമ്രാൻ ഖാന്റേതാണെന്ന് പാക്ക് മാധ്യമപ്രവർത്തകരും സ്ഥിരീകരിക്കുന്നു.
എന്നാൽ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് ആരോപിക്കുകയും തങ്ങളുടെ പാർട്ടി തലവനെ ലക്ഷ്യമിട്ട് സർക്കാർ വ്യാജ വീഡിയോകളും ഓഡിയോകളും ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഈ വർഷമാദ്യം ഇമ്രാൻ ഖാന്റെ അധികാരം നഷ്‌ടപ്പെട്ടതിന് ശേഷം ചോർന്ന സംഭാഷണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് വൈറലായ ക്ലിപ്പുകൾ.
ഓഡിയോയിലെ അജ്ഞാത സ്ത്രീയെക്കുറിച്ച് തനിക്ക് അറിയാമെന്ന് അവകാശപ്പെട്ട് മാധ്യമപ്രവർത്തകൻ മൻസൂർ അലി ഖാനും രംഗത്തെത്തി. സെക്സ് കോൾ ചോർന്നതിലൂടെ ഇമ്രാൻ ഖാൻ ഇമ്രാൻ ഹാഷ്മിയായി മാറിയെന്ന് പാക് മാധ്യമപ്രവർത്തക നൈല ഇനായത്ത് പറഞ്ഞു. നേരത്തെ, അവിശ്വാസ വോട്ടെടുപ്പിന് മുമ്പ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വീഡിയോ ക്ലിപ് പുറത്തുവന്നിരുന്നു. 2022 മാർച്ചിൽ വാഷിംഗ്ടണിലെ പാകിസ്ഥാൻ അംബാസഡർ അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതികൾ ഉൾക്കൊണ്ട് അയച്ച സൈഫർ സന്ദേശത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രിയെ അവതരിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ചോർന്ന മറ്റൊരു ഓഡിയോ ക്ലിപ്പിൽ അദ്ദേഹം പറയുന്നത് കേട്ടു.






