ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ ഭീതിയില്‍ കഴിയുമ്പോള്‍ യുറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയെയും അശങ്കയിലാഴ്ത്തി പക്ഷിപ്പനി പടരുന്നു. ചൈനയില്‍ എച്5 എൻ6 പനി 21 പേരില്‍ സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുന്നതിനെ തുടര്‍ന്ന് ഫാമുകളില്‍ കൂട്ടത്തോടെ ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയാണ്. പൗള്ട്രിമേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര് നിര്ദേശം നല്കിയിരുന്നു. പക്ഷിപ്പനിയെത്തുടര്ന്നു മുന്കാലങ്ങളില് ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നോര്‍വേയും വൈറസ് വ്യാപന നിഴലിലാണ്. യൂറോപ്പില്‍ റോഗാലാന്റ് മേഖലയില്‍ 7000 പക്ഷികളുടെ കൂട്ടത്തില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നു പിടിച്ചതായി നോര്‍വ റിപ്പോര്‍ട്ട് ചെയ്തു. ദേശാടനം നടത്തുന്ന കാട്ടുപ്പക്ഷികളിലൂടെയാണ് വൈറസ് രാജ്യാതിര്‍ത്തികള്‍ താണ്ടുന്നതെന്നാണ് അനുമാനം. അതേസമയം, കോഴിയിറച്ചി ഉത്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ പക്ഷിപ്പനി പകരില്ല.
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. പക്ഷിപ്പനി. (ഇംഗ്ലീഷ്: Avian flu, Bird flu) പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1.






