പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു. സാങ്കേതിക കാരണങ്ങളാണ് കോൺസുലാർ ഓഫിസ് അടക്കുന്നത് എന്നാണു ഔദ്യോഗിക വിശദീകരണമെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കകമാണ്, എംബസ്സിയിലെ ഒരു വകുപ്പ് അടച്ചു പൂട്ടുന്നത് എന്നത് യഥാർത്ഥ കരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി ലോക മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകൾ, വിസ അനുവദിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എംബസികളിലെ കോൺസുലർ സെക്ഷനിൽ ചെയ്യുന്നത്.
““സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ഇസ്ലാമാബാദിലെ ചൈനീസ് എംബസിയുടെ കോൺസുലാർ വിഭാഗം 2023 ഫെബ്രുവരി 13 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിടും,” എംബസ്സിയുടെ വെബ്‌സൈറ്റിൽ പറയുന്നു. അതെ സമയം താലിബാനുമായുള്ള അസ്വാരസ്യങ്ങൾക്കു ശേഷം പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ഏപ്രിലിൽ ഒരു വനിതാ ചാവേർ കറാച്ചിയിൽ മൂന്ന് ചൈനീസ് അധ്യാപകരെയും അവരുടെ ഡ്രൈവറായ പാക്കിസ്ഥാനി പൗരനെയും കൊലപ്പെടുത്തിയിരുന്നു. എന്തായാലും ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വൃത്തങ്ങൾ മറ്റു പ്രതികരണങ്ങൾ ഒന്നും ഈ വിഷയത്തിൽ നടത്തിയിട്ടില്ല.
https://mobile.twitter.com/Testrisha/status/1625921700331126787