• inner_social
  • inner_social
  • inner_social

ബെലാറഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും റഷ്യന്‍, ഉക്രൈന്‍ മനുഷ്യവകാശ സംഘടനകള്‍ക്കും സമാധാന നൊബേല്‍

ഈ വർഷത്തെ സമാധാന നൊബേൽ പ്രഖ്യാപിച്ചു. ബെലാറഷ്യൻ മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ ഉക്രൈൻ മനുഷ്യവകാശ സംഘടനകൾക്കുമാണ് പുരസ്‌ക്കാരം. അഭിഭാഷകനായ ബെലാറഷ്യൻ മനുഷ്യാവകാശ പ്രവർത്തകൻ ആലസെ് ബിയാലിയാറ്റസ്‌കിക്ക് ആണ് പുരസ്‌ക്കാരത്തിനർഹനായത്. ഭരണകൂടത്തിനെതിരായ പോരാട്ടത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി തടവിൽ കഴിയുകയാണ് അഭിഭാഷകനായ അലെസ് ബിയാലിയറ്റ്‌സ്‌കി.

റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയിനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് ആണ് സമാധാന നൊബേലിന് അർഹരായ സംഘടനകൾ. അയൽരാജ്യങ്ങളായ റഷ്യ, ബെലാറൂസ്, യുക്രെയിൻ എന്നിവിടങ്ങളിൽ സമാധാനവും സഹവർത്തിത്വവും വരണമെന്ന ഉദ്ദേശത്താലാണ് പുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി.

“സമാധാന സമ്മാന ജേതാക്കൾ അവരുടെ രാജ്യങ്ങളിലെ പൗരസമൂഹത്തെ പ്രതിനിധീകരിക്കുന്നു. അധികാരത്തെ വിമർശിക്കാനും പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനുമുള്ള അവകാശം വർഷങ്ങളായി അവർ പ്രോത്സാഹിപ്പിക്കുന്നു, ”നോർവീജിയൻ നൊബേൽ കമ്മിറ്റി പറഞ്ഞു.“യുദ്ധക്കുറ്റങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, അധികാര ദുർവിനിയോഗം എന്നിവക്കെതിരെ അവർ ശബ്ദം ഉയർത്തി. സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സിവിൽ സമൂഹത്തിന്റെ പുരോഗതിക്ക് അവർ സംഭാവന ചെയ്തു”.