എഴുത്തിന്റെ വിമോചന ശക്തിയിൽ വിശ്വസിച്ചിരുന്ന നോബൽ ജേതാവ് ആനി എർണാക്‌സിനെക്കുറിച്ചറിയാം

2022ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണാക്‌സിന് . സ്വീഡിഷ് അക്കാഡമിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ആത്മകഥാംശമുള്ള രചനകളിലൂടെ ജീവിത സത്യങ്ങൾ അനാവരണം ചെയ്‌ത എഴുത്തുകാരി ആയിരുന്നു ആനി എർണാക്‌സ്. സ്റ്റോക് ഹോമിൽ സ്വീഡനിലെ കാൾ ഗുസ്താവ് പതിനാറാമൻ രാജാവ് ആൽഫ്രഡ് നോബലിന്റെ ചരമ വാ‍ർഷികമായ ഡിസംബർ 10ന് പുരസ്‌കാരം സമ്മാനിക്കും. അവാർഡ് മെഡലും ഏഴ് കോടി രൂപയുമാണ്.

എഴുത്തിന്റെ വിമോചന ശക്തിയിൽ ആനി വിശ്വസിച്ചിരുന്നതായി നൊബേൽ കമ്മിറ്റി പറഞ്ഞു. അവരുടെ കൃതി താരതമ്യത്തിന് അതീതമാണ്, ലളിതമായ ഭാഷയിൽ എഴുതിയ ശുദ്ധമായ സാഹിത്യമാണ് അതെന്നും കമ്മിറ്റി വിലയിരുത്തി.

ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണാക്‌സ് 1940-ൽ ജനിച്ച് നോർമണ്ടിയിലെ യെവെറ്റ് എന്ന ചെറുപട്ടണത്തിലാണ് വളർന്നത്. അവരുടെ മാതാപിതാക്കൾക്ക് അവിടെ ഒരു പലചരക്ക് കടയും കഫേയും. ലിംഗഭേദം, ഭാഷ, വർഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെക്കുറിച്ചാണ് ആനി തന്റെ രചനകളിൽ ഊന്നൽ നൽകുന്നത്. എഴുത്ത് തീർച്ചയായും ഒരു രാഷ്ട്രീയ പ്രവൃത്തിയാണെന്ന് നോബൽ സമ്മാന ജേതാവായ അനി വിശ്വസിക്കുന്നു. അത് സാമൂഹിക അസമത്വങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കുന്നുവെന്നും അവർ കരുതുന്നു.

1974-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവല്‍ ക്ലീന്‍ഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാന്‍സ് പ്ലേയ്സ്, എ വുമണ്‍സ് സ്റ്റോറി, സിംപിള്‍ പാഷന്‍ തുടങ്ങിയ കൃതികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. അനീ എര്‍നുവിന്റെ നിരവധി കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് അനീ എര്‍നു വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും.

നൊബേലിന് മുമ്പ്, എർണാക്സ് മറ്റ് അവാർഡുകളും ബഹുമതികളും നേടിയിട്ടുണ്ട്. അവരുടെ സമ്പൂർണ കൃതികൾക്ക് ഫ്രഞ്ച് ഭാഷാ സമ്മാനവും മാർഗരിറ്റ് യുവർസെനാർ പുരസ്കാരവും ലഭിച്ചു, കൂടാതെ 2011 ലെ ഗാലിമാർഡിന്റെ ക്വാർട്ടോ പതിപ്പിൽ സമ്പൂർണ കൃതികളുടെ പ്രസിദ്ധീകരണം (പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ വനിതാ എഴുത്തുകാരിയാണ് എർണാക്സ്. 2014-ൽ അവർക്ക് സെർജി-പോണ്ടോയിസ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി.