റഷ്യയിൽ 22 പേരുമായി പോയ ഹെലികോപ്‌റ്റർ കാണാതായി. കിഴക്കൻ മേഖലയിലെ കാംചത്കയിലുള്ള അഗ്നിപർവതത്തിന് സമീപമാണ് ഹെലികോപ്‌റ്റർ കാണാതായത്. ഹെലികോപ്റ്ററിനായി തിരച്ചിൽ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 19 യാത്രക്കാരും പൈലറ്റ് ഉൾപ്പെടെ മൂന്നു ജീവനക്കാരുമാണ് ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്നത്. എംഐ-8 ടി ഹെലികോപ്റ്ററാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവതത്തിനു സമീപമാണ് സംഭവം.
ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം.






