ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിലേക്ക് 320 കത്യുഷ റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്‌ബുള്ള അറിയിച്ചു. ലെബനനില്‍ നിന്നായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. തങ്ങളുടെ സൈനിക കമാൻഡർ ഫുഅദ് ശുക്കറിനെ വധിച്ചതിനുള്ള മറുപടിയാണെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുള്ള വ്യക്തമാക്കി. അതെ സമയം ഇസ്രയലിൽ അടുത്ത 48 മണിക്കൂർ സമയത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിസ്‌ബുള്ളയുടെ ആക്രമണ ഭീഷണിയെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. പ്രതിരോധമന്ത്രി യോആവ് ഗാലന്റ് ആണ് രാജ്യാവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.പ്രധാന കമാന്‍ഡര്‍ ഫോദ് ഷുക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോണ്‍, റോക്കറ്റ് ആക്രമണം നടത്തുമെന്ന പ്രഖ്യാപനം ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരായ ഭീഷണി ഒഴിവാക്കുന്നതിനായി ലെബനനില്‍ കൃത്യമായ ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. ബെയ്‌റൂട്ടിലെ വികസനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇസ്രയേല്‍ ജനതയെ ഏത് വിധേനയും സംരക്ഷിക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്, ഗാലന്റിന്റെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു. അതെ സമയം ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വക്താക്കൾ പറഞ്ഞു. തെക്കൻ ലെബനനിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നു.
ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ കരുത്താർജിച്ച പശ്ചാത്തലത്തില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ സമിതി വക്താവ് സീൻ സാവെറ്റ് അറിയിച്ചു.






