ടെസ്‌ല സിഇഒ എലോൺ മസ്‌കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഡേറ്റിങിലാണെന്ന വാർത്തകൾക്കു വിരാമം. ഡേറ്റിങ് വാർത്ത നിഷേധിച്ച് മസ്ക് തന്നെ രംഗത്തെത്തി. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പമുള്ള ടെസ്‌ല സ്ഥാപകൻ ഇലോൺ മാസ്കിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ടെസ്‌ല ഓണേഴ്‌സ് സിലിക്കൺ വാലി എന്ന ഫാൻ ക്ലബ്ബായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിനുപിന്നാലെ ഇരുവരും ഡേറ്റിംഗിലാണോയെന്ന അഭ്യൂഹങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ ഇതിന് മറുപടിയുമായി സാക്ഷാൽ മസ്‌ക് തന്നെ സംഗതി നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ബാഹ്യസൗന്ദര്യത്തേക്കാൾ ഉള്ളുകൊണ്ട് കൂടുതൽ സുന്ദരിയായ ഒരാൾക്കാണ് താൻ ഈ അവാർഡ് സമ്മാനിക്കുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി എന്ന നിലയിൽ മഹത്തായ ജോലിയാണ് മെലോണി ചെയ്തതെന്നും താൻ മെലോണിയുടെ ആരാധകനാണെന്നും മസ്‌ക് പറഞ്ഞു. മസ്‌കിന്റെ പരാമർശങ്ങൾക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ നന്ദി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒരു ടെസ്‌ല ഫാൻ ക്ലബ് മസ്‌കിന്റെയും മെലോണിയുടെയും ചിത്രം “ഇവർ ഡേറ്റിംഗിലാണോ” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇലോൺ മസ്‌ക് തന്നെ ഈ ചോദ്യത്തിന് മറുപടിയുമായെത്തി. തങ്ങൾ ഡേറ്റിംഗിൽ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇറ്റലിയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് 47കാരിയായ ജോർജിയ മെലോണി.