ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുതെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യുഎഇ. തീവ്രവാദികൾ അക്രമങ്ങളെ ന്യായീകരിക്കാൻ ഇസ്‌ലാമിനെ ഉപയോഗിക്കുകയാണെന്നും യുഎഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് കൗൺസിലിൽ വ്യക്തമാക്കി.’സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങളെ ന്യായീകരിക്കുന്നതിന് ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇസ്‌ലാമും തീവ്രവാദവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും’ യുഎഇ പ്രതിനിധി പറഞ്ഞു ‘ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പരാമർശിക്കുന്നത് അവസാനിപ്പിക്കാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകൾ മതത്തെ ചൂഷണം ചെയ്യുന്നത് തടയാൻ ഇതേ തത്വങ്ങൾ പ്രയോഗിക്കണമെന്നും ഞങ്ങൾ അംഗരാജ്യങ്ങളോടും യുഎൻ സംവിധാനത്തോടും ആവശ്യപ്പെടുന്നു.’ എന്ന് മുഹമ്മദ് അബുഷഹാബ് പറഞ്ഞു.
അതെ സമയം ഐസിസും അതിന്റെ അനുബന്ധ സംഘടനകളും ഉയർത്തുന്ന ഭീഷണി “ആഗോളവും വികസിച്ചുകൊണ്ടിരിക്കുന്നു”.ഇറാഖിൽ നിന്നും മറ്റ് 60 രാജ്യങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ആളുകൾ – 27,000-ലധികം കുട്ടികൾ ഉൾപ്പെടെ – അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും റിക്രൂട്ട്‌മെന്റിന്റെയും മറ്റും അപകടസാധ്യതയിലാണെന്ന് യുഎൻ തീവ്രവാദ വിരുദ്ധ മേധാവി വ്‌ളാഡിമിർ വോറോൻകോവ് പറഞ്ഞു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഐസിസ് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ 15-ാമത്തെ റിപ്പോട്ടിന്മേൽ ആയിരുന്നു മൂലചർച്ച,






