ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം ഭൂചലനം അനുഭനപ്പെട്ടു. ശനിയാഴ്ച പുലർച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തെക്കൻ ഫിലിപ്പീൻസ് തീരത്താണ് ഭൂചലനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ചലനങ്ങളുണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിൻഡാനോ ദ്വീപിന് കിഴക്ക് ബാഴ്സലോണയിൽ നിന്നും 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശേഷം മിൻഡോനോ ദ്വീപിന്റെ മറ്റ് ചില ഭാഗങ്ങളിൽ 5.9 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളുണ്ടായതായും ജിയോളജിക്കൽ സർവേ അറിയിച്ചു.

ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഇല്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് പുലർച്ചെ 3.52ന് ഉണ്ടായ ആദ്യ ഭൂചലനം റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാത്രിഉണ്ടായ റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി