യുക്രെയ്നും റഷ്യയുമായി 2022 ൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കുറഞ്ഞത് 34 ഡ്രോണുകളെ ആക്രമണത്തിനായി ഉപയോഗിച്ചാണ് റഷ്യയിൽ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തെ തുടർന്ന് നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ റഷ്യ വഴി തിരിച്ചുവിട്ടു. ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവ്സ്കി എന്നീ വിമാനത്താവളങ്ങൾ 36 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടെങ്കിലും പിന്നീട് പ്രവർത്തനം പുനരാരംഭിച്ചതായി റഷ്യയുടെ ഫെഡറൽ എയർ ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചു. ആക്രമണത്തിൽ മോസ്‌കോ മേഖലയിലെ ഒരാൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.
റഷ്യന്‍ സൈന്യത്തിന്റെ ആയുധപ്പുരകളാണ് യുക്രെയ്ന്‍ ഡ്രോണുകള്‍ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യന്‍ അധീന പ്രദേശങ്ങളില്‍ വിമാനം പോലുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുള്ള യുക്രെയ്ന്‍ ഭരണകൂടത്തിന്റെ ശ്രമം പരാജയപ്പെടുത്തി എന്നാണ് സംഭവത്തെ കുറിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവ്സ്കി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. റഷ്യയുടെ തലസ്ഥാനത്ത് അവസാനമായി ഡ്രോൺ ആക്രമണം നടന്നത് സെപ്റ്റംബറിലാണ്. മോസ്കോ മേഖലയ്ക്ക് മുകളിൽ 20 ഡ്രോണുകൾ വെടിവച്ചിട്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ സിവിലിയന്‍ മാരെ നേരിട്ട് ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൗത്തേണ്‍ യുക്രെയ്ന്‍ നഗരമായ കഴ്സണില്‍ മാത്രം കഴിഞ്ഞ ജൂലായ് ഒന്ന് മുതല്‍ 30 സിവിലിയന്‍മാരെങ്കിലും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.






