ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ലിബിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫി (49) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നു. അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ട്രിപ്പോളിയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെ സബ പട്ടണത്തിലാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ട്രിപ്പോളിയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെ സബ പട്ടണത്തിലാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് ഇലക്ടോറല്‍ കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മിലിറ്ററി കമാന്‍ഡര്‍ ഖലീഫ ഹഫ്തര്‍, പ്രധാനമന്ത്രി അബ്ദുല്‍ഹമീദ് അല്‍ ദബീബ, പാര്‍ലമെന്റ് സ്പീക്കര്‍ അഗ്വില സലേഹ് എന്നിവരും പ്രധാന സ്ഥാനാര്‍ഥികളായി രംഗത്തുണ്ട്. പരമ്പരാഗത വസ്ത്രമണിഞ്ഞ് ഖദ്ദാഫിയെ ഓര്‍മിപ്പിക്കുന്ന രൂപത്തിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സൈഫുൽ ഇസ്‌ലാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഏറെ കാലത്തിന് ശേഷമാണ് സൈഫ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.