ബഹിരാകാശത്ത് നിന്നും സുല്‍ത്താന്‍ അല്‍ നിയാദിയുടെ ആദ്യ സന്ദേശം എത്തി. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ആണ് സുല്‍ത്താന്‍ അല്‍ നിയാദി. “തീര്‍ത്തും അവിശ്വസനീയമെന്നാണ്” അല്‍ നിയാദിയുടെ സന്ദേശം. ചരിത്രദൗത്യം ഏറ്റെടുത്ത് ഇന്നാണ് അല്‍ നിയാദി കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യാത്ര ആരംഭിച്ചത്. തുടര്‍ന്നാണ് എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള അല്‍ നിയാദിയുടെ ബഹിരാകാശത്തുനിന്നുള്ള ആദ്യ സന്ദേശമെത്തിയത്. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.
അതെ സമയം തന്റെ ഈ നേട്ടത്തിൽ ഏവരോടും അദ്ദേഹം നന്ദി പറഞ്ഞു. യുഎഇ ഭരണാധികാരിക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുന്നുമുണ്ട്. ബഹിരാകാശ യാത്രക്ക് സൗകര്യമൊരുക്കിയ കെന്നഡി സ്‌പേയ്‌സ് സെന്ററിനും ആദ്യ സന്ദേശത്തില്‍ അല്‍ നിയാദി പ്രത്യേകം നന്ദി രേഖപ്പെടുത്തി. അഭിമാനനേട്ടത്തിന്റെ മഹത്തായ നിമിഷമെന്നാണ് അല്‍ നിയാദിയുടെ ചരിത്രത്തിലേക്കുള്ള കുതിപ്പിനെ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചത്. രാജ്യത്തോടൊപ്പം സുല്‍ത്താന്‍ അല്‍ നിയാദിയെയും അഭിനന്ദിക്കുന്നുവെന്നാണ് യുഎഇ ഭരണാധികാരി അല്‍നിയാദിയെ ബഹിരാകാശ യാത്രയില്‍ അഭിന്ദനമറിയിച്ചുകൊണ്ട് അറിയിച്ചത്.
യുഎഇയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യമാണ് അല്‍നിയാദിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നിയാദിയെ വഹിച്ചുകൊണ്ട് സ്‌പേയ്‌സ് എക്‌സ് റോക്കറ്റ് അറബ് ജനതയുടെ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് പറന്നുയര്‍ന്നത്.






