ധാർമ്മിക മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിന് പ്രധാനമന്ത്രി ശ്രേത്തയെ തായ്‌ലൻഡ് ഭരണഘടനാ കോടതി പുറത്താക്കി. ജയിൽവാസം അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി. തായ്‌ലൻഡിൽ 16 വർഷത്തിനിടെ നാലാമത്തെ തവണയാണ് പ്രധാനമന്ത്രിയെ പുറത്താക്കുന്നത്. ഇതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്‍റ് വിളിച്ചുകൂട്ടേണ്ടി വരും. ഉപപ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി ഇടക്കാല പ്രധാനമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്.
തായ്‌ലന്‍ഡ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവ് ആണ് തക്സിൻ ഷിനവത്ര. ജനപ്രിയതയായിരുന്നു തക്സിൻ ഷിനവത്രയുടെ കൈമുതല്‍. പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രര്‍ക്കിടയില്‍. അതിനാല്‍ തന്നെ ബാങ്കോക്കിലെ സമ്പന്നരായ വരേണ്യവര്‍ഗത്തിന് അനഭിമിതനുമായിരുന്നു.






