സിറിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് ആക്രമണം; ഐഎസിനെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന് ജോ ബൈഡൻ

സിറിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് ആക്രമണം. ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ യുഎസ് ആക്രമണം നടത്തിയത്. സ്ഥിതിഗതികൾ മുതലെടുക്കാൻ ഐഎസ് ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഐഎസിനെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന് ജോ ബൈഡൻ പറഞ്ഞു. യുഎസ് എയർഫോഴ്സിന്റെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബറുകൾ, എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾസ്, എ-10 തണ്ടർബോൾട്ട് II എന്നീ യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ചാണ് ഐഎസ് താവളങ്ങളിൽ‌ ആക്രമണം നടത്തിയത്.

അതേസമയം വിമതർ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിലെന്ന് റിപ്പോർട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് വിവരം. അസാദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അബു മുഹമ്മദ്‌ അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക 10 കോടി രൂപ വിലയിട്ട ഭീകരൻ ആയിരുന്നു ജുലാനി. സിറിയയിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. സിറിയയില്‍ ഇപ്പോള്‍ നിലവിലുള്ള സാഹചര്യം മുതലെടുത്താണ് ഇസ്രയേല്‍ സേനാമുന്നേറ്റം നടത്തുന്നത്.

സിറിയയിൽ നിലവിലെ സാഹചര്യം ഐ.സ് മുതലെടുക്കാനാണ് സാധ്യത. അമേരിക്ക അടക്കമുള്ള ലോകരാഷ്‌ട്രങ്ങൾ വളരെ സൂക്ഷമതയോടാണ് സാഹര്യങ്ങളെ വിലയിരുത്തുന്നത്. ബാഷറിന്റെ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പില്ലാതെയാണ് വിമതര്‍ ദമാസ്‌കസില്‍ കടന്നത്. ഈ സമയം ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിൽ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സിറിയയില്‍ 13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നര ലക്ഷം പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

https://twitter.com/FoxNews/status/1865872631150354499